വയനാട്: ആദ്യഘട്ട അവശ്യസാധനങ്ങൾ കൈമാറി

പയ്യന്നൂർ: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി കൊക്കാനിശ്ശേരി ബ്രദേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യഘട്ട സാധനങ്ങൾ കൈമാറി. താലൂക്ക് അധികൃതരുടെ നിർദ്ദേശാനുസരണം അടിയന്തിരമായി എത്തിക്കേണ്ട സാധനങ്ങളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. ബ്രദേഴ്സ് ക്ലബ്ബ് കളക്ഷൻ സെൻ്ററിലെത്തി പയ്യന്നൂർ താലൂക്ക് തഹസിൽദാർ ആർ. ജയേഷ് ക്ലബ് ഭാരവാഹികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ഡപ്യൂട്ടി തഹസിൽദാർ സുധീർകുമാർ, ക്ലബ്ബ് സെക്രട്ടറി പി.ടി പ്രദീഷ്, ട്രഷറർ സന്ദീപ് എൻ പൈ, ഭാരവാഹികളായ സന്തോഷ് എൻ പൈ, എം നിഖിൽ, എസ് ഗോവിന്ദ്, എം. പ്രജിത്ത്, കെ.വി ജയൻ, സി.വി സനൂജ് , ജയകൃഷ്ണൻ, പി.സുമേഷ് തുടങ്ങിയർ പങ്കെടുത്തു. രണ്ടാംഘട്ട സഹായം അടുത്ത ദിവസം കൈമാറും.
WE ONE KERALA- AJ

