നമ്മുടെ കൃഷി ഭൂമി നഷ്ടപ്പെടും, സർക്കാരിൻ്റെ സരൾ ബില്ലിനെതിരെ ജി സുധാകരൻ; പിന്തുണച്ച് പ്രതിപക്ഷം.

സർക്കാരിൻ്റെ സരൾ ബില്ലിനെതിരെ ജി സുധാകരൻ. സരൾ ബിൽ ഈ രൂപത്തിൽ നടപ്പിലാക്കരുത്. നമ്മുടെ കൃഷി ഭൂമി നഷ്ടപ്പെടും. വനമേഖല, തണ്ണീർത്തടം, ഗ്രൗണ്ട് വാട്ടർ എന്നിവ നശിക്കാതിരിക്കാനുള്ള കരുതൽ വേണം. പ്രശ്നം ഇല്ല എന്ന് പറഞ്ഞാൽ മാത്രം പോരാ.സംരക്ഷണം ബില്ലിൽ എഴുതി വയ്ക്കണം. ഇല്ലെങ്കിൽ ഈ ബില്ല് യുഡിഎഫ് ഗവൺമെന്റിന് ബാധ്യതയാകും. ബില്ല് പാസായാൽ വനപ്രദേശങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും എണ്ണം കുറയും.
നാടിന് ആത്യന്തികമായി ഇത് ദോഷം ചെയ്യും. ഈ ബില്ലിൽ എന്താണ് അർത്ഥം. നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പുണ്ടോ എന്നും സുധാകരൻ ചോദിച്ചു. ജി.സുധാകരന് വേണ്ടി കൈ ഉയർത്തി പ്രതിപക്ഷം രംഗത്തെത്തി. സുധാകരന്റെ ഭേദഗതി നിർദ്ദേശത്തെ പിന്തുണച്ച് കെ രാജൻ എംഎൽഎ രംഗത്തെത്തി. സുധാകരൻ പറഞ്ഞത് ഗൗരവമുള്ള കാര്യം വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളും സുധാകരന്റെ ഭേദഗതിയെ അനുകൂലിച്ചു.
ബില്ല് പാസായാൽ തണ്ണീർ തടങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മറുപടി നൽകി. കരുതൽ ഉണ്ടാകും. ഭൂമി വിട്ടുകൊടുക്കണമെന്ന് നിർബന്ധമില്ല. നെൽവയിൽ ആണെങ്കിൽ നികത്തുന്നത് തടയാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ടാകും. . അവ നോക്കാതെ എവിടെയും അനുമതി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകി.

