September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

ഒന്നാന്തരം സദ്യ വിളമ്പി അറ്റത്തൽപം നായകാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ; ഒറ്റയാളിനെ കൊണ്ട് നാടുമുഴുവൻ നാറും’

SHARE

ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ചിക്കന്‍ മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ നന്ദഗോവിന്ദം ഭജന്‍സിനെതിരായ പരാമര്‍ശത്തിനെതിയാണ് അബിന്‍ വര്‍ക്കി രംഗത്തെത്തിയത്. നല്ല ഒന്നാന്തരം സദ്യ തൂശനിലയില്‍ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അറ്റത്ത് അല്‍പം നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും അവസ്ഥ. സദ്യ മുഴുവന്‍ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവര്‍ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവന്‍ നാറ്റിക്കും എന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിലായിരുന്നു നന്ദഗോവിന്ദത്തിനെതിരായ ശശികലയുടെ വിമര്‍ശനം.

‘നന്ദഗോവിന്ദം ഭജന്‍സ് ഒരു പാട്ട് പാടിയതില്‍ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല. കേട്ടിരുന്ന വിശ്വാസികള്‍ക്കോ ജനങ്ങള്‍ക്കോ കുഴപ്പമില്ല. കുഴപ്പം കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്കാണ്’ എന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ‘ആദ്യമായി ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന പാട്ട് ഗാനമേളയില്‍ പാടി കേട്ടത് എന്റെ നാട്ടിലെ ഒരു പള്ളി പെരുന്നാളിന് ഗാനമേള നടന്നപ്പോഴാണ്. അത് പോലെ ‘യിസ്രയേലിന്‍ നാഥനയായി വാഴും ഏക ദൈവം’ എന്ന പാട്ട് എത്രയോ അമ്പലങ്ങളിലെ ഗാനമേളകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ എല്ലായിടത്തും ‘മാപ്പിള പാട്ടുകള്‍ക്ക് തകര്‍ത്ത് ഡാന്‍സും ചെയ്തിട്ടുമുണ്ട്. ഇതിപ്പോ പള്ളിയില്‍ നടത്തുന്ന പരിപാടിക്കും അമ്പലത്തില്‍ നടത്തുന്ന പരിപാടിക്കും പാട്ട് ഏത് പാടണം, പാട്ട് ആര് കേള്‍ക്കണം എന്ന ചര്‍ച്ചയിലേക്ക് പോകുന്നത് തന്നെ തെറ്റാണ്. നന്ദഗോവിന്ദം ഭജന്‍സ് അവിടെ ഒരു പാട്ട് പാടിയതില്‍ അവിടത്തെ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികള്‍ക്കോ ജനങ്ങള്‍ക്കോ കുഴപ്പമില്ല. പിന്നെ ആര്‍ക്കാണ് കുഴപ്പം. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്ക്’, അബിന്‍ വര്‍ക്കി പറഞ്ഞു.നമ്മുടെ നാട് നല്ല മതേതരം ആയ ഒന്നാണ്. എന്തായിരുന്നു മതേതരം എന്ന് ചോദിച്ചാല്‍, 10 കൊല്ലം മുന്‍പ് വരെ നമ്മുടെ നാട് ഇങ്ങനെ പാട്ടില്‍ മതം ഉണ്ടെന്നുള്ള കാര്യം മനസ്സില്‍ പോലും ഓര്‍ത്തിരുന്നില്ല എന്നത് തന്നെയാണ്. പക്ഷെ എന്ത് പറയാന്‍ ആണ്. നല്ല ഒന്നാം തരം സദ്യ തൂശനിലയില്‍ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതാണ് കേരളത്തിലെ ഈ വക ടീച്ചര്‍മാരുടെ അവസ്ഥ. സദ്യ മുഴുവന്‍ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവര്‍ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവന്‍ നാറ്റിക്കും എന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

 

‘ഈ പരദേവനഹോ’ എന്ന ഗാനമാണ് കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. എന്നാല്‍ ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്നായിരുന്നു ശശികല പറഞ്ഞത്. ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുതെന്നും ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും ! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. മി്യ വീം ആശംസകള്‍. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,’ അവര്‍ കുറിച്ചു.