സ്കുളിലേക്ക് നടന്നു പോകവേ വിദ്യാർത്ഥിനി തോട്ടിലേക്ക് കുഴഞ്ഞു വീണു മരിച്ചു

1 min read
SHARE

 

സ്കുളിലേക്ക് നടന്നു പോകവേ വിദ്യാർത്ഥിനി തോട്ടിലേക്ക്
കുഴഞ്ഞു വീണു മരിച്ചുമാടായി ഗവ: ഗേൾസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എൻ വി ശ്രീനന്ദ (16) യാണ് മരണപ്പെട്ടത്.സ്കുളിലേക്ക് പോകുന്നതിനി ടയിൽ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞ് വീഴു കയായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ 8.45ഓടെയാണ് സംഭവം.സഹോദരനും മറ്റ് വിദ്യാർത്ഥികളുമായി സ്കൂളിൽ പോകാനായി ബസ് കയറാനായി പോകുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ
വന്നതിനാൽ കുട്ടികൾ സമീപത്തെ വീട്ടുകാരുടെ സഹായം തേടി.പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെങ്ങര നടക്കു താഴെ
എൻ വി സുധീഷ് കുമാറിൻ്റെയു ജയുടെയും മകളാണ്.വിശ്വജിത്ത് സഹോദരനാണ് .