April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

ദില്ലിയിൽ അതിശൈത്യം തുടരുന്നു; വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്ന് മുന്നറിയിപ്പ്

SHARE

ദില്ലിയിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായത് വ്യോമ റെയിൽ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് തുടരുന്നതിനാൽ ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.

അതേസമയം ദില്ലിയിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്.