ലോകത്തിലെ ഏറ്റവും ചെറിയ ആട്; കേരളത്തിൽ നിന്നുള്ള ‘കറുമ്പി’യ്ക്ക് ലോക റെക്കോർഡ്

1 min read
SHARE

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ലോക റെക്കോർഡ് കേരളത്തിൽ നിന്നുള്ള കറുമ്പിയ്ക്ക്. പീറ്റർ ലെനുവാണ് ആടിന്റെ ഉടമ. ആട് ചെറുതായിരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കുറഞ്ഞ ആടിനുള്ള ​ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് പീറ്റർ. മറ്റുള്ള വർ പറഞ്ഞാണ് ​ഗിന്നസ് റെക്കോർഡിന് അപേക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കറുത്ത നിറത്തിലുള്ള കുള്ളൻ ആടുകളുടെ ഇനമാണ് പി​ഗ്മി ആടായ കറുമ്പി. 2021 ൽ ജനിച്ച കറുമ്പിയ്ക്ക് നാല് വയസ്സാണ്. 1അടി മൂന്ന് ഇഞ്ച് ഉയരമാണുള്ളത്. കനേഡിയൻ പി​ഗ്മി ആടാണിത്. കാലുകൾ 21 ഇഞ്ചിൽ (53 സെന്റീമീറ്റർ) കൂടുതൽ ഉയരത്തിൽ വളരുന്നത് തടയുന്ന ജനിതക കുള്ളൻ സ്വഭാവത്തിനും കരുത്തുറ്റ ശരീരത്തിനും പേരുകേട്ട ഒരു ഇനമാണ്.