വൈഎംസിഎ ഭാരവാഹി സ്ഥാനാരോഹണം
1 min read

പയ്യാവൂർ: വൈഎംസിഎ ശ്രീകണ്ഠപുരം യൂണിറ്റിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നേതൃത്വ സമ്മേളനവും ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡൻ്റ് ബേബിച്ചൻ കുഴിത്തോട്ട് അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ മുൻ ട്രഷററും മംഗളൂരു അഥേന ഹോസ്പിറ്റൽ എംഡിയുമായ ആർ.എസ്.ഷെട്ടിയാൻ മുഖ്യാതിഥിയായിരുന്നു. ഫാ ജോൺ കൊച്ചുപുരയ്ക്കൽ, ബെന്നി ജോൺ, ഷാജി ജോസഫ്, വി.എം.മത്തായി, കെ.എം.തോമസ്, ജിയോ ജേക്കബ്, ഫാ.ജോബി ഇടത്തിനാൽ, അനൂപ് മാത്യു എന്നിവർ പ്രസംഗിച്ചു. വനിതാ ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണം കണ്ണൂർ സബ് റീജിയൻ വനിതാ ചെയർപേഴ്സൺ ടിൻ്റു ബിജി നിർവഹിച്ചു. കണ്ണൂർ-വയനാട്- കാസർഗോഡ് റീജീയനിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ശ്രീകണ്ഠപുരം നഗരസഭാപരിധിയിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്ന അശരണർക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന പദ്ധതി മെംബർമാരുടെ സഹകരണത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു. ഭാരവാഹികൾ: റെജി കാര്യാങ്കൽ-പ്രസിഡൻ്റ്, സോബി അനന്തക്കാട്ട്, അരുൺ ഏറത്തേടത്ത്-വൈസ് പ്രസിഡൻ്റുമാർ, അനൂപ് കാഞ്ഞിരത്തിങ്കൽ-സെക്രട്ടറി, മനു മാനുവൽ ചെമ്പകമറ്റം-ജോയിൻ്റ് സെക്രട്ടറി, ഷോജൻ മാടശേരി- ട്രഷറർ.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
