December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SHARE

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് ജൂലൈ 10 വരെ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഉപകരിക്കും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.

ഏറ്റവും നൂതന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റസ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും അനുയോജ്യമായതും പി എസ് സി അംഗീകാരം കൂടി ഉളളതുമായ കോഴ്‌സ് ആണിത്.ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിനപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9074141036, 9895543647, 8606748211, 7356902560, 04722812686.