കോഴിക്കോട്‌ നിന്ന്‌ സ്വർണം തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ.

1 min read
SHARE
കോഴിക്കോട്‌ നിന്ന്‌ സ്വർണം തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ.മഹാരാഷ്‌ട്ര സ്വദേശിനികളായ സൽമാ ഖാദർ (42), ഫിർദ (45) എന്നിവരാണ് ഹോസ്‌ദുർഗ്‌ പൊലീസ്‌ പിടിയിലായത്.ബിസിനസുകാരനും സ്വർണാഭരണ നിർമാണശാല ഉടമയുമായ നല്ലളത്തെ ഹനീഫിന്റെ പക്കൽ നിന്നുമാണ് ഇവർ സ്വർണം തട്ടിയെടുത്തത്.
200 ഗ്രാം സ്വർണാഭരണവുമായാണ് മുംബൈയിലേക്ക്‌ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചത്. കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌, ഇൻസ്‌പെക്‌ടർ പി അജിത്ത്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യുവതികളെ പിടികൂടിയത്‌.യുവതികൾ കാറിൽ കാസർകോട്‌ ഭാഗത്തേക്ക്‌ രക്ഷപ്പെട്ടതായി ഹോസ്‌ദുർഗ്‌ പൊലീസിന് കോഴിക്കോട്‌ പൊലീസിൽ നിന്ന്‌ വിവരം ലഭിച്ചിരുന്നു.
വ്യാഴാഴ്‌ച രാത്രി 7 മണിയോടെയാണ്‌ ഹൊസ്‌ദുർഗ്‌ പൊലീസ്‌ കാഞ്ഞങ്ങാട്‌ പുതിയ കോട്ടയിൽ നിന്നാണ് ഇവരെ പിടികൂടിയത്‌.

നല്ലളം എസ്‌ഐ രമേശൻ, സുഭഗ സിവിൽ പൊലീസ്‌ ഓഫീസർ ഷാജി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വിനോദ്, അരുൺ കുമാർ എന്നിവർ അടങ്ങുന്ന സംഘം വെള്ളിയാഴ്‌ച രാവിലെ എത്തി യുവതികളെയും ഇവർ സഞ്ചരിച്ച കാർ, ഡ്രൈവർ ഉൾപ്പെടെ കോഴിക്കോടേക്ക് കൊണ്ടുപോയി.