കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, അറസ്റ്റ് ചെയ്ത് നീക്കുന്നു
1 min read

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പൊലീസ് ബാരിക്കേട് വെച്ച് തടയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുകയാണ്. പ്രവർത്തകരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു. അതേസമയം, കോട്ടയത്തും യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവിൽ പ്രവർത്തകർ പിരിഞ്ഞു പോവാതെ കൂട്ടം കൂടി നിൽക്കുകയാണ്.
