പ്രായപൂർത്തിയാകാത്ത,കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂട്യൂബർ അറസ്റ്റിൽ

1 min read
SHARE

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുടെ അടുത്തുകൂടിയത്. തുടർന്ന് ചിത്രികരണത്തിനെന്ന പേരില്‍ ഇയാൾ പെണ്‍കുട്ടിയെ ചെറായി ബീച്ചിലെത്തിച്ചു. പെണ്‍കുട്ടിയോടൊപ്പം അമ്മയും സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഇവർ അടുത്തില്ലാതിരുന്ന സമയം ഹോട്ടൽ മുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത മുനമ്പം പൊലീസ് പ്രതിയെ പിടികൂടി.