August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്‌ലി പിടിയില്‍

SHARE

ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഡിജിറ്റല്‍ തട്ടിപ്പ് സംഘത്തിലെ 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘത്തിലെ എട്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചില പ്രതികള്‍ വിദേശത്താണ്. ഇനി കണ്ടെത്താനുള്ളവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഡിജിറ്റല്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ മൂന്ന് മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.