June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

സംവിധായകൻ സുധീർ ബോസ് അന്തരിച്ചു .

SHARE

ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവർത്തിച്ച പടിഞ്ഞാറേ ക്കോട്ട ചെമ്പകശ്ശേരി മഡത്തിൽ ലെയ്ൻ കാലുപറബിൽ കെ.എസ്.സുധീർ ബോസ് (63) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു മരണം. സിനിമാ നിർമാതാക്കളായ സുധാ ദേവി ഫിലിംസ് ഉടമ എസ്. സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്.

കലാഭവൻ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2008- ൽ ‘കബഡി കബഡി’ എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേർന്ന് സുധീർ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്. അതിലൂടെ സ്വതന്ത്ര സംവിധായകനായി. കലാഭവൻ മണിയുടെ പ്രശസ്തമായ ‘മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ…” എന്ന ഗാനം ആദ്യമായി വന്നത് ‘കബഡി കബഡി’യിലൂടെയായി രുന്നു പി.ജി.വിശ്വംഭരൻ സംവിധാനംചെയ്ത ‘പുത്തൂരംപുത്രി ഉണ്ണിയാർച്ച’, അലി അക്ബറിൻറെ ‘ബാം ബൂ ബോയ്‌സ്’. കൂടാതെ ‘താന്തോന്നി, പുതിയ മുഖം, തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമാ എഡിറ്റിങ്ങിൽ ശങ്കുണ്ണി യുടെ അസിസ്റ്റന്ററായിരുന്നു. ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവി ധായകരുടെ സഹായിയായി പ്രവർത്തിച്ചു. നിരവധിഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചു. ‘ഉന്നം’ എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു പുറത്തിറക്കിയിരുന്നു. സഹോദരൻ: കെ.എ സ് സുധിന്ദ്ര ബോസ്(ബജാ ജ് ഫിനാൻസ്, ഏരിയ മാ നേജർ),