November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

അനധികൃത തെരുവുകച്ചവടം, വ്യാപാരി നേതാക്കൾ കൊടുങ്കാറ്റായി, കയ്യേറ്റക്കാർ വായടച്ച് പിൻവാങ്ങി.

oplus_2097152

SHARE

തളിപ്പറമ്പ് താലൂക്ക് വികസന സമിതി വ്യാപാരി നേതാക്കളുടെ അണ പൊട്ടിയ രോഷപ്രകടനം, സുപ്രീം കോടതി വിധിയുണ്ടെന്ന് പറഞ്ഞ് പ്രതിരോധിക്കാനെത്തിയ തെരുവ് കച്ചവടക്കാർ അവസാനം വായടച്ച് പിൻ വാങ്ങി. തളിപ്പറമ്പ് മെയിൻ റോഡിൽ വാഹന യാത്രയും കാൽ നടക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും തടഞ്ഞ് അനധികൃത തെരുവ് കച്ചവടം നടത്തുന്നത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റ കച്ചവടക്കാരും വ്യാപാരി നേതാക്കളായ കെ. എസ്. റിയാസും വി. താജുദ്ദീനും തമ്മിൽ കൊമ്പുകോർത്തത്. ഇതുവരെ കാണാത്ത വിധത്തിലായിരുന്നു നഗരത്തിലെ മുഴുവൻ വ്യാപാരികൾക്കും വേണ്ടി ഇരുവരുടെയും പ്രതികരണം. പാതയോരങ്ങളിൽ ആർക്കും ശല്യമില്ലാതെ തെരുവ് വ്യാപാരം നടത്തുന്നതും പൊതുമരാമത്ത് വകുപ്പിൻ്റെ റോഡ് കയ്യേറി കച്ചവടം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും എല്ലാ പരിധികളും ലംഘിച്ചാണ് അനധികൃത തെരുവ് കച്ചവടം നടക്കുന്നതെന്നും ഇത് ഒഴിപ്പിച്ചേ തീരുവെന്നും വ്യാപാരികൾ പറഞ്ഞു.

എല്ലാ വിധ ലൈസൻസുകളും ഫീസും വാടകയും കൊടുത്ത് കച്ചവടം ചെയ്യുന്ന തങ്ങൾ എങ്ങോട്ട് പോകണമെന്നുള്ള കെ. എസ്. റിയാസിൻ്റെ ചോദ്യം അക്ഷരാർത്ഥത്തിൽ വികസന സമിതിയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മനസിൽ തറക്കുന്നതായി മാറി. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ്റെ ഇടപെടലോടെയാണ് രംഗം ശാന്തമായത്. സുപ്രീം കോടതി വിധിയും പറഞ്ഞ് വന്ന പത്തോളം തെരുവുകച്ചവടക്കാരും നേതാവും അതിന് മുമ്പേ തന്നെ സ്ഥലം വിട്ടിരുന്നു.