November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

ജന്തര്‍ മന്തര്‍@കൊച്ചി; പ്രതിഷേധ റാലിക്ക് മറൈന്‍ ഡ്രൈവില്‍ തുടക്കം; ആവേശമായി അഭിജീത് ദീപ്‌കെ.

SHARE

എസ്‌ഐആര്‍ റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന ജന്തര്‍ മന്തര്‍@ കൊച്ചി റാലിക്ക് തുടക്കം. മറൈന്‍ ഡ്രൈവില്‍ നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് റാലി ആരംഭിച്ചു. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് അടക്കമുള്ളവര്‍ റാലിയിൽ പങ്കെടുക്കുന്നുണ്ട്. കൂട്ടായ്മയില്‍ പങ്കെടുക്കാനായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ കൊച്ചി വിമാനത്താവളത്തിലെത്തി.

ജനങ്ങളുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നെ ക്ഷണിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധത്തിനെത്തിയത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കേണ്ടത് അനിവാര്യമാണ്. ഗ്യാനേഷ് കുമാറുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നത്’, അഭിജീത് ദിപ്‌കെ പറഞ്ഞു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ സിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇതിന് ശേഷമുള്ള സംഘടനയുടെ ആദ്യത്തെ പ്രധാന പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നത്. പ്രതിഷേധം തടയുമ്പോള്‍ രാജ്യമാകെ ജന്തര്‍ മന്തറാകുമെന്ന് പ്രകാശ് രാജ്  വ്യക്തമാക്കിയിരുന്നു. രാജ്യവും തെരുവുകളും നമ്മുടേതാണ്. അവിടെ പ്രതിഷേധം ഉയരും. ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞാല്‍ ഹര്‍ ഘര്‍ ജന്തര്‍ മന്തറാകുമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.