August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 18, 2026

ഒരു വിഷയത്തിലും ഒരുമിച്ച് നില്‍ക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ നാശം: കെ സുധാകരന്‍

SHARE

ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ  നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം വിമര്‍ശിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞും ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് പാര്‍ട്ടിയുടെ നാശമെന്നും പാര്‍ട്ടിയെ തകര്‍ക്കുന്നതും പാര്‍ട്ടിയുടെ ദൗര്‍ബല്യവും ഇതാണെന്നും കെ. സുധാകരന്‍ തുറന്നടിച്ചു. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍  പറ്റുമോയെന്ന് നേതാക്കളോട് അദ്ദേഹം ചോദിച്ചു. തന്നോട് ഒരു ശതമാനം ബഹുമാനം ഉണ്ടെങ്കില്‍ തന്റെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇന്നലെവരെ കണ്ടാല്‍ മിണ്ടാത്തവര്‍ തകര്‍ക്കങ്ങള്‍ പരിഹരിക്കണം. മദ്ധ്യസ്ഥരാരുമില്ലാതെ തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് കൈകൂപ്പി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ്  സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.