പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ളവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും സമരക്കാർക്കെതിരെയുള്ള പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ നോർത്ത് ഡിവിഷൻ പ്രസിഡണ്ട് സി.വിനോദ് അദ്ധ്യക്ഷനായി.കെ.വി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു

