വാപ്പച്ചി നോക്കുമെന്ന് പറയുന്ന അവന്‌റെ ധിക്കാരം എല്ലാവരും കണ്ടതാണ്;വീടിന്‌റെ വിളക്കാണ് പോയത്:ദേവികയുടെ കുടുംബം.

വീടിന്‌റെ വിളക്കാണ് നഷ്ടമായതെന്ന് നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. പഠനത്തിലും കലാപരമായ കാര്യങ്ങളിലുമെല്ലാം ദേവിക മിടുക്കിയായിരുന്നുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി സുഹൈലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്, പക്ഷേ കൊലക്കുറ്റത്തിനായിരുന്നു കേസെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്‌റെ ധിക്കാരം എല്ലാവരും കണ്ടതാണ്. കരുതിക്കൂട്ടി ചെയ്തതാണോ എന്ന സംശയവുമുണ്ട്. സര്‍ക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും ദേവികയുടെ ബന്ധു കൂട്ടിച്ചേര്‍ത്തു.
വീടിന്‌റെ വിളക്കാണ് പോയത്. ദേവിക പഠിത്തത്തിലും എല്ലാം മിടുക്കിയായിരുന്നു. വലിയ പ്രതീക്ഷയുള്ള കുട്ടിയായിരുന്നു. 21വയസില്‍ ജീവന്‍ പോയത് വേദനാ ജനകമായ കാര്യമാണ്.കേസില്‍ പ്രതി പുറത്തിറങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷേ സര്‍ക്കാരും പൊലീസും നമ്മളെ സഹായിക്കുമെന്നാണ് കരുതുന്നത്.
വാഹനമാവുമ്പോള്‍ അപകടം പറ്റും സ്വാഭാവികമാണ്. പക്ഷേ സുഹൈലിന്‌റെ പെരുമാറ്റത്തില്‍ മനപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിച്ചതുപോലെയാണ് തോന്നുന്നത്. നമ്മള്‍ വയനാടുപോലത്തെ ചെറിയൊരു ജില്ലയിലാണ് കഴിയുന്നത്. ഞങ്ങള്‍ സാധാരണക്കാരില്‍ സാധാരണക്കാരാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നും സഹായമുണ്ടായാലേ കേസുമായി പോകാനാകൂ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്’, ദേവികയുടെ ബന്ധു പറഞ്ഞു.

