കളഞ്ഞുകിട്ടിയ പണം അധികൃതർക്ക് കൈമാറി വിദ്യാർഥികൾ.

ഇരിക്കൂർ ▾ഉപജില്ലാ കലോത്സവ വേദിയിൽ നിന്ന് കളഞ്ഞു കിട്ടിയ തുക സംഘാടകരെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവ നഗരിയിൽ നിന്നാണ് തുക ലഭിച്ചത്.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥികളായ മാത്യുക്കുട്ടി, ജോനാഥ്, ടോംസൺ എന്നിവരാണ് തങ്ങൾക്ക് കളഞ്ഞ് കിട്ടിയ തുക പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ ഏൽപ്പിച്ചത്.
വിദ്യാർഥികളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ സംഘാടകരും അധ്യാപകരും അഭിനന്ദിച്ചു.

