അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരൻ അടക്കം അറസ്റ്റില്‍
1 min read

അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ 16 വയസുകാരന്‍ ആണ് വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയത്.
കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്.
