April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം, തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്

1 min read
SHARE

കൊച്ചി: തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണെന്നും അഡ്വ. പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. 15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിന് പിന്നിലുള്ള അമര്‍ഷവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നില്‍. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് നിലവില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് ജാമ്യം ലഭിക്കുന്നതായിരുന്നുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് നടിയുടെ പരാതി. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി പറഞ്ഞിരുന്നു. അതിനിടെ തനിക്കെതിരെ സൈബര്‍ ബുള്ളിംഗ് നടക്കുന്നുവെന്ന് ആരോപിച്ച് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവും രംഗത്തെത്തി. തനിക്കെതിരെ രൂക്ഷ സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുവെന്നാരോപിച്ച് തെളിവുകള്‍ സഹിതം യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012-ല്‍ ബാംഗ്ലൂരില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.