യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ കാരുണ്യ യാത്രയുമായി ഓട്ടോ ഡ്രൈവർ .

1 min read
SHARE

ഇരിട്ടി: യുവാവിൻ്റെ ജീവൻവീണ്ടെടുക്കാനായി ചികിത്സാ ചെലവി ലേക്ക് പണം കണ്ടെ ത്താനായി കാരുണ്യ യാത്ര നടത്തി ഓട്ടോ ഡ്രൈവർ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി.

തലച്ചോറിൽ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് അതിഗുരതരാവസ്ഥയിൽ കോഴിക്കോട്‌ സ്വകാര്യ ആശുപ ത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന എടക്കാനംസ്വദേശിയായ യുവാവ്  പുതുശ്ശേരി ഹൗസിൽപി.രഞ്ചിത്തിൻ്റെചികിത്സാചിലവിലേക്ക് പണം സ്വരൂപിക്കുന്ന തിനായാണ് എടക്കാനം സ്വദേശിയും ഇരിട്ടി ടൗണിലെ ഒട്ടോ ഡ്രൈവറുമായാ കെ.പി.ബിനു തൻ്റെ ഓട്ടോയുമായി എകദിന കാരുണ്യ യാത്ര നടത്തിയത്.

രഞ്ചിത്തിൻ്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനായി എടക്കാനംനാടൊന്നാകെ ഒരുമിച്ച് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച്പ്രവർത്തിച്ചു വരികയാണ്.

ഇതിൻ്റെ ഭാഗമായാണ്. ചികിത്സാ ചിലവിലേക്ക് തന്നാലാവും വിധം സഹായമെത്തിക്കാനായി കെ.പി.ബിനു സ്വയം സന്നദ്ധനായി കാരുണ്യ യാത്ര നടത്തിയത്.

ഒരു ദിവസം കാരുണ്യ യാത്ര നടത്തി ലഭിച്ച 1535 രൂപ

കെ.പി.ബിനുവിൽ നിന്നും ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ എം.രാജൻ,പി.പ്രഭാകരൻ എന്നിവർ ചേർന്ന്  എറ്റുവാങ്ങി.

weone kerala sm