‘പോസ്റ്റർ ഒട്ടിക്കുന്നവർക്കുൾപ്പെടെ പുതിയ സംഘടനയിൽ പ്രാതിനിധ്യം ഉണ്ടാവും’; ആഷിഖ് അബു

1 min read
SHARE

മലയാള സിനിമയിലെ പുതിയ സംഘടനയേക്കുറിച്ച് കുറിപ്പുമായി സംവിധായകൻ ആഷിഖ് അബു. പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നതാണ് സംഘടനയുടെ ആശയമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. നിർമാതാവ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണ് എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സംഘടന ഔദ്യോ​ഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കും.

സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ആഷിഖ് അബു കുറിപ്പിൽ വ്യക്തമാക്കി. സംഘടന നിലവിൽ വന്നതിനുശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.