അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്

1 min read
SHARE

വാർത്താ ചാനലായ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ  റെയ്ഡ്. റാമല്ലയിലെ ഓഫിസുകളിൽ ആയിരുന്നു പരിശോധന. ഓഫിസ് 45 ദിവസത്തേക്ക് അടച്ചുപൂട്ടാൻ സൈന്യം ഉത്തരവിട്ടു. ആയുധധാരികളായ ഇസ്രായേൽ സൈന്യം ക്യാമറകൾ പിടിച്ചെടുത്തതായും റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ തടഞ്ഞതായും അൽ ജസീറ അറിയിച്ചു. അതേസമയം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നും ഓഫിസ് അടച്ചുപൂട്ടാനുള്ള ഉത്തരവെന്നും ഒരു ഇസ്രായേൽ സൈനികൻ അൽ ജസീറയുടെ റാമല്ല ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിയോട് പറഞ്ഞു. പക്ഷപാതപരമായ റിപ്പോർട്ടിംഗ് ആണ് ചാനൽ നടത്തുന്നതെന്നാണ് ഇസ്രയേൽ ആരോപണം. ഇസ്രയേൽ മുൻപ് ചാനലിന്റെ രാജ്യത്തെ സംപ്രേഷണവും നിരോധിച്ചിരുന്നു. അതേസമയം ഗാസയിൽ ചാനൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഗാസയിൽ നിന്നുള്ള തത്സമയ റിപ്പോർട്ടുകൾ അടക്കം അൽ ജസീറ നൽകുന്നുണ്ട്.