പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്തി; ദാരുണ സംഭവം ദില്ലിയിൽ
1 min read

ദില്ലി നഗ്ലോയിയിൽ കാർ ഇടിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. അമിത വേഗതയിൽ കാർ മുന്നോട്ടെടുത്തപ്പോൾ കോൺസ്റ്റബിളിനെ ഇടിക്കുകയായിരുന്നു. ഇടിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ 10 മീറ്റർ വലിച്ചിഴച്ച ശേഷമാണ് കാർനിന്നത്. സംഭവത്തിന് ശേഷം ഡ്രൈവർ ഒളിവിൽ പോയി.
