November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ബെംഗളൂരുവിന് സമാന്തര നഗരം ഉയരും; 2,000 ഏക്കറിൽ ഞെട്ടിക്കുന്ന പദ്ധതികൾ, കർണാടക വേറെ ലെവലാകും, 40,000 കോടിയുടെ നിക്ഷേപം

SHARE

ബെംഗളൂരു: അതിവേഗം വളരുന്ന ഐടി നഗരമായ ബെംഗളൂരുവിനെ ലോകനിലവാരത്തിലേക്ക് എത്തിക്കാൻ നോളജ് വെൽബീയിങ് ഇനവേഷൻ സിറ്റി (ക്വിൻ). ബെംഗളൂരു നഗരത്തിന് തുല്യമായി സംസ്ഥാനത്തെ എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതിനൊപ്പം ബെംഗളൂരുവിന് സമാന്തര നഗരം സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. നോളജ്, ഹെൽത്ത്, ഇന്നൊവേഷൻ, റിസർച്ച്” എന്ന പദ്ധതി നോളജ് വെൽബീയിങ് ഇനവേഷൻ സിറ്റി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.തലസ്ഥാന നഗരവും മെട്രോ സിറ്റിയുമായ ബെംഗളൂരുവിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിലുള്ള 2,000 ഏക്കർ സ്ഥലത്താണ് കർണാടക സർക്കാരിൻ്റെ സ്വപ്നപദ്ധതി യാഥാർഥ്യമാകാനൊരുങ്ങുന്നത്. വാണിജ്യ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരുവിന് സമാന്തര നഗരം സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കിയാണ് പദ്ധതി.ലൈഫ് സയൻസസ്, ഫ്യൂച്ചർ മൊബിലിറ്റി, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, എയ്‌റോസ്‌പേസ്, ഡിഫൻസ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ക്വിൻ സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും. ഫാർമസ്യൂട്ടിക്കൽ, സയൻ്റിഫിക് ഗവേഷണങ്ങൾ, ക്ലിനിക്കൽ ട്രയൽ സെൻ്ററുകൾ, ഗവേഷണ ലാബുകൾ എന്നിവ സിറ്റിയിൽ ഉണ്ടാകും.പദ്ധതി പ്രദേശത്ത് നിന്നും ഒരു മണിക്കൂർ മാത്രം അകലെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന പ്രത്യേകതയുമുണ്ട്. ബംഗളൂരു – ഹുബ്ബള്ളി – മുംബൈ എക്‌സ്‌പ്രസ് റെയിൽ പാതയും ദേശീയപാത 44 കടന്നുപോകുന്നത്. നിക്ഷേപകരെ ആകർഷിക്കാൻ ഇത് പ്രധാന കാരണമാകും. 40,000 കോടി രൂപയുടെ നിക്ഷേപം ക്വിൻ സിറ്റിയിൽ പ്രതീക്ഷിക്കുന്നതായി കർണാടക മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കിയിരുന്നു. 80,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് നിഗമനം. പദ്ധതി യാർഥാർഥ്യമാകുന്നതിനൊപ്പം ദൊഡ്ഡബല്ലാപൂരിന് സമീപം ഭൂമിവിലയും സമാന്തര നിർമാണങ്ങളും അതിവേഗത്തിലാകാനുള്ള സാധ്യതകളുമുണ്ട്.

 


അറിവ്, ആരോഗ്യം, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കിയാണ് സിറ്റി ഒരുങ്ങുക. മികച്ച ദേശീയ അന്തർദേശീയ ആശുപത്രികളെ ആകർഷിക്കുന്ന ഏഷ്യയിലെ പ്രമുഖ അക്കാദമിക് മെഡിക്കൽ ഹബ്ബായി മാറുകയാണ് ലക്ഷ്യം. 500,000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പദ്ധതിയിൽ 465 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു സോളാർ ഫാം ഉൾപ്പെടുന്നുണ്ട്. 0.69 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മഴവെള്ള സംഭരണ സംവിധാനവും സജ്ജമാക്കും.ക്വിൻ സിറ്റി കർണാടകയുടെ ഭാവിയെ സ്വാധീനിക്കുന്ന നിർണായക പദ്ധതിയാണെന്ന് പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വിജ്ഞാനം, ആരോഗ്യം, നൂതനാശയങ്ങൾ, ഗവേഷണം എന്നിവയുടെ അത്യാധുനിക കേന്ദ്രമാകും ക്വിൻ സിറ്റി. അതിനൊപ്പം സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയെ നയിക്കുകയും ആഗോള പ്രതിഭകളെ ആകർഷിക്കാനുമാകും. മികച്ചൊരു ആവാസവ്യവസ്ഥയാണ് ഞങ്ങൾ സൃഷ്ടിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

weone kerala sm