ഗ്രാമിയിൽ മുത്തമിടുമോ? ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് സൗണ്ട്ട്രാക്കുകൾ പുരസ്‌കാരത്തിനായി സമർപ്പിച്ച് സുഷിൻ ശ്യാം
1 min read

ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സൗണ്ട്ട്രാക്കുകൾ ഗ്രാമി പുരസ്‌കാരത്തിനുള്ള നോമിനേഷനിലേക്ക് സമർപ്പിച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗണ്ട് ട്രാക്ക് വിഷ്വൽ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്ക് വിഭാഗത്തിലേക്കും ആവേശത്തിലെ ട്രാക്ക് ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ വർഷം റിലീസ് ചെയ്ത രണ്ട് സിനിമകളും വമ്പൻ ഹിറ്റായിരുന്നു. ഇതിലെ ഗാനങ്ങളും ബിജിഎമ്മുകളുമൊക്കെ വലിയ ജനപ്രീതിയാണ് പിടിച്ചുപറ്റിയത്. സോഷ്യൽ മീഡിയയിൽ അടക്കം ഇവ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തിയേറ്ററിലെ ഒ ടി ടി യിലും ഒരേപോലെ മികച്ച പ്രതികരണമാണ് ചിത്രങ്ങളക്ക് ലഭിച്ചത്.മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ മ്യൂസിക് വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചിരുന്നു.
