April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

ഡബ്‌സിയുടെ ആലാപനത്തിൽ ‘റെഡിയാ മാരൻ’ ! ‘ഹലോ മമ്മി’യിലെ ആദ്യ ഗാനം പുറത്ത്, സംഗീതം ജേക്സ് ബിജോയ്…

1 min read
SHARE
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലാപിച്ചിരിക്കുന്നത്. കിടിലൻ ബാക്ക്ഗ്രൗണ്ട് സ്കോറും തകർപ്പൻ വരികളും കോർത്തിണക്കി ഒരുക്കിയ ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുകയാണ്. നവംബർ 21 മുതലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കിയപ്പോൾ ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. വമ്പൻ മലയാള ചിത്രങ്ങളുടെയും ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ബഹുഭാഷ സിനിമകളുടെയും വിതരണമേറ്റെടുത്ത ഡ്രീം ബിഗ് പിക്ച്ചേഴ്സ് കേരളത്തിലെ മുൻനിര സിനിമ വിതരണ കമ്പനികളിലൊന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. സാൻജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ‘ആസ്പിരന്റ്സ്’, ‘ദി ഫാമിലി മാൻ’, ‘ദി റെയിൽവേ മെൻ’ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹലോ മമ്മി’. ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: പ്രതീഷ് ശേഖർ.

 

 

റിപ്പോർട്ട്: അജേഷ് മുണ്ടാനൂർ