‘പുഷ്പ 2വിൽ ഒരു ഗാനം മലയാളത്തിലായിരിക്കും, ഇത് കേരളത്തോടുള്ള എന്റെ നന്ദി’; അല്ലു അർജുൻ
1 min read

പുഷ്പ 2വിന്റെ കേരളാ പ്രമോഷന്‍ മല്ലു അര്‍ജുന്‍ ആരാധകര്‍ ആഘോഷമാക്കിയ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ കേരളത്തിലെത്തിയ അല്ലു അര്‍ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. പരിപാടിയില്‍ വെച്ച് മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി. മലയാളികള്‍ക്കായി പുഷപയിൽ ഒരു സര്‍പ്രൈസിനെ ഒരുക്കിവെച്ചിരിക്കുന്നതിനെ കുറിച്ചും തുറന്നുപറഞ്ഞു.വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിലുള്ള സിനിമാപ്രേമികളോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും.
ഇത് മലയാളികളോടും കേരളത്തിനോടുമുള്ള എന്റെ സ്‌നേഹവും നന്ദിയുമാണ്. നിങ്ങള്‍ എന്നെ നിങ്ങളുടെ സ്വന്തമെന്ന പോലെ സ്‌നേഹിക്കുന്നവരാണ്. നിങ്ങളെന്നെ ദത്തുപുത്രനായി ഏറ്റെടുത്തതിന് ഒരുപാട് സ്‌നേഹം, നന്ദിയെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് ഈ പാട്ടും പുഷ്പ ടീം അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലായിരിക്കും പാട്ട് ഔദ്യോഗികമായി പുറത്തുവിടുക.
