July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

മാടായി കോളേജിലെ നിയമന വിവാദം; എം കെ രാഘവന് എതിരായ പരസ്യ പ്രതിഷേധം അവസാനിപ്പിക്കും; ധാരണ കെപിസിസി ഉപസമിതി നടത്തിയ ചര്‍ച്ചയില്‍

SHARE

മാടായി കോളേജിലെ നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍.എം കെ രാഘവന്‍ എം പിയെ എതിര്‍ക്കുന്നവര്‍പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. കെപിസിസി ഉപസമിതി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. എന്നാല്‍ പ്രശ്‌നപരിഹാര ഫോര്‍മുല രൂപീകരിക്കാനായില്ല. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.മാടായി കോളേജില്‍ സിപിഐഎമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്ന തര്‍ക്കമാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ കലാപമായി വളര്‍ന്നത്. പരസ്യ പ്രതികരണങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കെപിസിസി ഉപസമിതി നിര്‍ദേശം എം കെ രാഘവന്‍ വിരുദ്ധ ചേരി അംഗീകരിച്ചു. എന്നാല്‍ കോളേജില്‍ നിയമനം ലഭിച്ച എം കെ ധനേഷില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന നിലപാടില്‍ രാഘവനെ എതിര്‍ക്കുന്നവര്‍ ഉറച്ചുനിന്നു. നിയമനം പുന: പരിശോധിക്കുന്നത് അസാധ്യമെന്നാണ് കോളേജ് ഭരണസമിതി നിലപാട്. നല്ല അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.