April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് 720  രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. ഈ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് 1160 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് 7140 രൂപയിലേക്കെത്തി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയായി. വെള്ളിയുടെ വിലയിലും വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 97  രൂപയായി

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 600  രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 – ഒരു പവൻ സ്വർണത്തിന് 640  രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
ഡിസംബർ 13 – ഒരു പവൻ സ്വർണത്തിന് 440  രൂപ കുറഞ്ഞു. വിപണി വില 57,840 രൂപ
ഡിസംബർ 14 – ഒരു പവൻ സ്വർണത്തിന് 720  രൂപ കുറഞ്ഞു. വിപണി വില 57,120 രൂപ