April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

അഞ്ച് റണ്‍സകലെ പ്രസിദ്ധ് കൃഷ്ണ തകർത്തത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്ര നിമിഷം

1 min read
SHARE

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചു. അദ്യ ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബോളിങ് നിര. ഒന്നാം ഇന്നിങ്സിൽ 4 റൺസിന്റെ ലീഡ് നേടാനും ഇന്ത്യക്ക് സാധിച്ചു.

ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വെബ്സ്റ്റര്‍ – കാരി കൂട്ടുകെട്ട് തകര്‍ത്തും പ്രസിദ്ധ് കൃഷ്ണയായിരുന്നു.

പക്ഷെ ചർച്ചയാകുന്നത് സ്മിത്തിന്റെ പുറത്താകലാണ് കാരണം ചരിത്രനിമിഷത്തിന് തൊട്ടരികിൽ നിന്നാണ് സ്മിത്തിനെ പ്രസിദ്ധ കൃഷ്ണ മടക്കിയിരിക്കുന്നത്.

അഞ്ച് റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കിൽ ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കാൻ സ്മിത്തിന് സാധിച്ചേനെ. എന്നാൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ കെ എൽ രാഹുലിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു.

203 ഇന്നിങ്‌സില്‍ നിന്നും 56.15 ശരാശരിയില്‍ 9995 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ കരിയറിലെ നിർണായക നേട്ടം സ്മിത്ത് സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.