November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

പി. ജയചന്ദ്രൻ അനുസ്മരണ സമ്മേളനം തിരൂരിൽ

SHARE

 

തിരൂർ – കണ്ണൂർ : മലയാളികൾക്ക് മറക്കാനാകാത്ത അതുല്യ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, ‘പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ’ നേതൃത്വത്തിൽ, കണ്ണൂർ ജില്ലയിലെ തിരൂരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ പ്രസിഡണ്ട് രാജീവ്‌ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, പ്രശസ്ത നർത്തകിയും പ്രിയദർശിനി ക്ലബ്ബിലെ നൃത്ത അദ്ധ്യാപികയുമായ അനുപമ പത്മിനിയും ശിഷ്യരും ശ്രദ്ധാഞ്ജലി അർപ്പിച്ചു.

കലാ – കായിക – സാംസ്‌കാരിക – സാഹിത്യ – സാമൂഹ്യ – വിദ്യാഭ്യാസ രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ
രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ,
തിരൂർ ദേശത്ത് വളർന്നുവരുന്ന കുരുന്നു പ്രതിഭകൾക്ക് പരിചയപ്പെടുത്തുന്ന നിരവധി കർമ്മ പരിപാടികളുടെ ഭാഗമായിട്ടാണ്, അനുസ്മരണ സമ്മേളനങ്ങളും ശ്രദ്ധാഞ്ജലികളും യഥാസമയങ്ങളിൽ തിരൂരിൽ സംഘടിപ്പിക്കുന്നതെന്ന് രാജീവ്‌ ജോസഫ് പറഞ്ഞു.

You may have missed