കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്

SHARE

 

 

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 50 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.

നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷാണ് ഒന്നാം പ്രതി. കലാ രാജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു എന്ന് എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം നഗരസഭ ചെയര്‍പേഴ്‌സന്റെ കാറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാറില്‍ നിന്ന് ഇറങ്ങിയ തന്റെ വസ്ത്രങ്ങള്‍ വലിച്ചുമാറ്റിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു ആരോപിച്ചു.