April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

സഞ്ജുവിന്റെ രീതി യുവതാരങ്ങൾക്ക് ചേർന്നതല്ല, തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല’; ആഞ്ഞടിച്ച് KCA പ്രസിഡന്റ്

1 min read
SHARE

സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല എന്നും ജയേഷ് ജോർജ് 24 നോട് പറഞ്ഞു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും KCAക്ക് ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ ഉത്തരവാദിത്വമല്ല സഞ്ജു കാണിക്കുന്നത് എന്നാണ് കെസിഎ പറയുന്നത് എന്നും ജയേഷ് ജോർജ് പറഞ്ഞു.സഞ്ജുവിനെതിരെ ഒരു പരാതിയും കെസിഎ ബിസിഐക്ക് മുന്നിൽ ഉന്നയിച്ചിട്ടില്ല എന്നും ജയേഷ് ജോർജ് പറഞ്ഞുചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് കെസിഎക്കെതിരെ ശശി തരൂർ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ചത്.ഈ വിമർശനങ്ങൾക്ക് മറുപടി പറയുമ്പോഴാണ് സഞ്ജു സാം സനെതിരെ രൂക്ഷമായ വിമർശനം കെസിഎ പ്രസിഡണ്ട് ഉന്നയിക്കുന്നത്. ഒരു ഇന്ത്യൻ താരത്തിന് ചേർന്ന ഉത്തരവാദിത്വത്തോടെ അല്ല സഞ്ജു പെരുമാറുന്നതെന്ന് ജയേഷ് ജോർജ് പറഞ്ഞു.സഞ്ജു പലതവണ അച്ചടക്ക കാണിച്ചിട്ടും കെസിഎ കണ്ടില്ല എന്ന് നടിച്ചു.യുവതാരങ്ങൾക്ക് മാതൃക ആകേണ്ട ആളാണ് സഞ്ജു സാംസൺ.പലപ്പോഴും സഞ്ജു തോന്നുന്നതുപോലെയാണ് പെരുമാറുന്നത്.ഈ വർഷം കർണാടകക്കെതിരായ രഞ്ജി മത്സരത്തിനുശേഷം മെഡിക്കൽ എമർജൻസി എന്ന പേരിൽ സഞ്ജു ക്യാമ്പിൽ നിന്നും പോയി.എന്താണ് മെഡിക്കൽ എമർജൻസി എന്ന് അറിയിച്ചില്ല.അപ്പോഴും സഞ്ജുവിനെ പിന്തുണച്ചു.ടീം സെലക്ഷനു മുൻപ് ഡിസിസിഐ സിഇഒ വിളിച്ച് സഞ്ജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചോ എന്ന് ചോദിച്ചു.ഇല്ല എന്നാണ് കേസിലെ മറുപടി നൽകിയത്.അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ 220 ടീമിൽ സഞ്ജു നിലവിൽ ഉൾപ്പെട്ടത് എന്നും കെസിഎ പ്രസിഡന്റ പറഞ്ഞു.