June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 13, 2026

വിവാദങ്ങള്‍ക്കിടെ ‘പാട്ടും പാടി’ സഞ്ജു; മുംബൈയിലേക്ക് വരട്ടേ എന്ന് ചോദ്യം, പ്രതികരിച്ച് സൂര്യകുമാർ യാദവും

SHARE

ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്താത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ പാട്ടുപാടി സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. സഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു താഴെ വന്ന സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ഇപ്പോള്‍ വൈറലാവുകയാണ്.1991ലെ ‘ജോ ജീത്താ വഹി സിഖന്ദര്‍’ എന്ന ബോളിവുഡ് സിനിമയിലെ ‘പെഹ്ല നഷാ’ എന്ന പാട്ടാണ് ടീം അംഗങ്ങള്‍ക്കൊപ്പം ഇരുന്ന് സഞ്ജു പാടിയത്. കോച്ച് അഭിഷേക് നായര്‍ക്കൊപ്പം തന്റെ ഫോണില്‍ പാട്ടിന്റെ വരികള്‍ നോക്കിയാണ് സഞ്ജു പാടുന്നത്. ‘എടാ മോനേ, സഞ്ജു സാംസണ്‍’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്.

അസാധ്യമായി ഒന്നുമില്ല. ഞാന്‍ പാടി. എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ?’, എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ജനപ്രിയ ടെലിവിഷന്‍ ടാലന്റ് ഹണ്ട് ഷോ ആയ ഇന്ത്യന്‍ ഐഡലിനെ കുറിച്ച് പറയുന്ന വാചകങ്ങളാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാഥമിക ഓഡിഷന് ശേഷം, പിന്നീടുള്ള ഘട്ടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരോട് ‘മുംബൈയിലേക്ക് വരൂ’ എന്നാണ് ജഡ്ജസ് പറയാനുള്ളത്.ഞ്ജുവിന്‍റെ വീഡിയോയ്ക്ക് താഴെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സഞ്ജുവിന്റെ ഉറ്റസുഹൃത്തുമായ സൂര്യകുമാര്‍ യാദവും കമന്റുമായി എത്തി. ‘നിങ്ങള്‍ക്ക് മുംബൈയിലേക്ക് എത്താന്‍ കഴിയും. പക്ഷേ ചെന്നൈയിലെയും രാജ്‌കോട്ടിലെയും പൂനെയിലെയും ഓഡീഷനുകള്‍ക്ക് ശേഷം മാത്രം’, സൂര്യ പറഞ്ഞു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia