November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

പേസർമാർ എറിഞ്ഞിട്ടു!; ഇന്ത്യയ്‌ക്കെതിരെ കിവികൾക്ക് ബാറ്റിങ്ങ് തകർച്ച.

SHARE

ഇന്ത്യ-ന്യൂസീലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ടോസ് നഷ്ടപ്പെട്ട ന്യൂസിലാൻഡിന് ബാറ്റിങ്ങ് തകർച്ച. 28 .3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ പേസർമാരുടെ മിന്നും പ്രടകനമാണ് കിവികളെ തകർത്തത്.

ടിം സെയ്ഫർട്ട് 38 റൺസും ഡാരിയൽ മിച്ചൽ 28 റൺസും നേടി. വിൽ യങ് (9 ), ഹെൻറി നിക്കോളാസ് (9 ), ടോം ലതാം (3 ), മിച്ചൽ സാന്റ്നർ (4 ), നതാൻ സ്മിത്ത് (1 ) എന്നിവർ നിരാശപ്പെടുത്തി. 15 റൺസുമായി ഗ്ലെൻ ഫിലിപ്സും ഒരു റൺസുമായി കെയ്‌ലി ജാമിസണുമാണ് ക്രീസിൽ.അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇരുടീമുകൾക്കുമുള്ള ഒരുക്കംകൂടിയാണിത്.ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, നമാൻ ധിർ, അൻഷുൽ കാംബോജ്, ആഖ്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്