ഉദ്യോഗസ്ഥ മാറ്റം അറിഞ്ഞില്ല,കടുപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി;പറയാതെ മാറേണ്ടെന്ന് മുഹമ്മദ് ഹനീഷിന് നിര്‍ദേശം.

ഉദ്യോഗസ്ഥമാറ്റം മന്ത്രിസഭയില്‍ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടിയും അറിഞ്ഞില്ല. ഇതോടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മന്ത്രിയെന്നാണ് വിവരം. വ്യവസായ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മാറേണ്ടെന്നാണ് വ്യവസായ മന്ത്രി നിലപാട് സ്വീകരിച്ചിരിക്കുന്നത്. താന്‍ പറയാതെ മാറേണ്ടെന്നാണ് മുഹമ്മദ് ഹനീഷിന് മന്ത്രി നിര്‍ദേശം നല്‍കിയരിക്കുന്നത്.
പദവി ഒഴിയാന്‍ എത്തിയപ്പോഴാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതോടെ വ്യവസായവകുപ്പ് സെക്രട്ടറിയായി നിയമിച്ച ഡോ. ബീന ചുമതല ഏറ്റെടുക്കാന്‍ എത്തിയിട്ടും, ഇതിന് സാധിക്കാതെ മടങ്ങുകയായിരുന്നു. ആരോഗ്യ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാതെ മുഹമ്മദ് ഹനീഷ് ഇന്നും വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തി.35 ഉദ്യോഗസ്ഥരുടെ മാറ്റം ലീഗ് മന്ത്രിമാരും അറിയാതെയാണെന്ന് വിവരം പുറത്തുവരുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി പോലും വിവരം അറിഞ്ഞിട്ടില്ല. ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്ന് വിടാനാകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തതോടെ ഡോ. ബീനയെ ആരോഗ്യവകുപ്പിലേക്ക് മാറ്റാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും വിവരമുണ്ട്.ഐഎഎസ് തലപ്പത്തെ അഴിച്ചുപണി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ ചട്ടവിരുദ്ധമായി ആരെയും സ്ഥലം മാറ്റിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റമെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.

