June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

ഇം​ഗ്ലീഷിൽ ചാറ്റ് ചെയ്യാൻ പേടിയാണോ? ഇനി ഇൻസ്റ്റ​ഗ്രാം സഹായിക്കും

1 min read
SHARE

ഇം​ഗ്ലീഷിൽ ചാറ്റ് ചെയ്യുമ്പോൾ ​ഗ്രാമർ മിസ്റ്റേക്ക് വരുമെന്ന് പേടിയുണ്ടോ?, തെറ്റുകൾ കണ്ട് മറ്റുള്ളവർ കളിയാക്കുമെന്ന ഭയം ഉണ്ടോ? എന്നാൽ ഇനി അത് വേണ്ട സഹായിക്കാൻ മെറ്റ എത്തും. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും വാട്​സാപ്പിലും ഫേസ്ബുക്കിലും പുറത്തിറക്കിയ മെറ്റ എ ഐ യുടെ പുതിയ ഫീച്ചറാണ് ഇനി ഇം​ഗ്ലീഷിൽ ചാറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നത്.

ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനിടെ ഗ്രാമര്‍ തെറ്റിയെ എന്ന് തോന്നിയാൽ ഉടന്‍ ഈ ടൂള്‍ ഉപയോഗിച്ച് തിരുത്താനും സാധിക്കും. ​ഗ്രാമർ ചെക്ക് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്ത ശേഷം ചാറ്റില്‍പോയി അറിയാവുന്ന ഇംഗ്ലീഷ് ടൈപ്പ് ചെയ്തുകൊടുക്കുക. അതിനുശേഷം കീപാഡിലെ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ഫിക്സ് ഗ്രാമര്‍ എന്ന ഓപ്‍ഷന്‍ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾ ടൈപ്പ് ചെയ്ത വാചകത്തിന്റെ ഗ്രമാറ്റിക്കലി കറക്ട് ആയിട്ടുള്ള ഫോം കാണാന്‍ പറ്റും. ഇനി അത് കോപ്പി ചെയ്ത് അയച്ചാല്‍ മതിയാകും.

 

ഇത് കൂടാതെ വമ്പന്‍ അപ്ഡേറ്റുകളാണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള റീലുകളും ഇനി ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വെയ്ക്കാൻ സാധിക്കും. യൂട്യൂബ് ഷോര്‍ട്സിൽ മൂന്ന് മിനിറ്റ് വീഡിയോ ഷെയർ ചെയ്യാൻ അനുവദിച്ചതിന്റെ പിന്നാലെയാണ് ഇൻസ്റ്റ​ഗ്രാമും ഈ ഫീച്ചറാരംഭിച്ചത്.

 

പുതിയ വിഡിയോ എഡിറ്റിങ് ആപ്പ് പുറത്തിറക്കാനും ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നുണ്ട്. പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന എഡിറ്റിം​ഗ് ആപ്പ് ഉപയോ​ഗിച്ച് 10 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. കാപ്​കട്ട് യുഎസില്‍ ഓഫ്​ലൈന്‍ സേവനം ആരംഭിച്ചതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് പ്രഖ്യാപിച്ചത്.