കോഴിക്കോട് കൂടരഞ്ഞിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

SHARE

 

 

കോഴിക്കോട് കൂടരഞ്ഞിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കഴിഞ്ഞ 15 ദിവസമായി പ്രദേശത്ത് ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്.

പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്ന് തിന്നതായും കണ്ടിരുന്നു. ഇതോടെ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.