ഇന്ത്യാവിഷൻ ചെക്ക് കേസ്; എംകെ മുനീർ എംഎൽഎയ്ക്ക് 2.6 കോടി രൂപ പിഴ
1 min read

ഇന്ത്യാവിഷൻ ചെക്ക് കേസിൽ എംകെ മുനീർ എംഎൽഎയ്ക്ക് 2,60,000,00 രൂപ പിഴ ശിക്ഷ.കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 7 ആണ് ശിക്ഷ വിധിച്ചത്.
ഒരു മാസത്തിനകം പരാതിക്കാരന് പണം നൽകിയില്ലെങ്കിൽ 6 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.കോഴിക്കോട് സ്വദേശി അഡ്വ. മുനീർ അഹമ്മദിന്റെ ഹര്‍ജിയിലാണ് കോടതി വിധി.2012-13 ൽ ഇന്ത്യാവിഷൻ വാർത്താ ചാനലിൻ്റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാൽ ലക്ഷം രൂപ തിരിച്ചുനൽക്കാത്തതിനെ തുടര്‍ന്നാണ് മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്
