November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു; നടപടികള്‍ നവംബര്‍ 18ഓടെ പൂര്‍ത്തിയാക്കും

SHARE

സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ഇതിനായുള്ള നടപടികള്‍ ഈ മാസം 18-നകം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിനുള്ള എല്ലാ നടപടികളും നവംബര്‍ 18-നകം പൂര്‍ത്തിയാക്കണം. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട ജോലികളില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കായിക മന്ത്രാലയമാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ നിയമപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളില്‍ ആകെ ജീവനക്കാരുടെ 15% സ്വദേശികള്‍ ആയിരിക്കണം. നാലോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.സ്‌പോര്‍ട്‌സ് കോച്ച്, പ്രൊഫഷണല്‍ ഫുട്‌ബോള്‍ കോച്ച്, വാട്ടര്‍ സ്‌പോര്‍ട്‌സ് കോച്ച്, സ്‌പോര്‍ട്‌സ് സൂപ്പര്‍വൈസര്‍, ഐസ് സ്‌പോര്‍ട്‌സ് കോച്ച്, മാര്‍ഷ്യല്‍ ആര്‍ട്‌സ് കോച്ച് തുടങ്ങിയ പ്രധാന ജോലികളിലെല്ലാം സ്വദേശി വല്‍ക്കരണം നടപ്പിലാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനുമായി മന്ത്രാലയത്തിന്റെ പ്രത്യേക പ്രോത്സാഹനങ്ങളും ഹദഫ് പദ്ധതിയുടെ പിന്തുണയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.