ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്ത് നിന്നും 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി

1 min read
SHARE

പശ്ചിമ ബംഗാളിൽ നിന്നും 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള ഭൂഗർഭ സംഭരണികളിൽ നിന്നാണ് ഇവ പിടികൂടിയത്.

നിരോധിത കഫ് സിറപ്പായ ഫെൻസഡിലിന്റെ 62,200 കുപ്പികളാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തത്.മജ്‌ദിയ ടൗണിനടുത്തുള്ള നഘാട്ടയിൽ ഫെൻസഡിൽ കുപ്പികൾ വൻ തോതിൽ ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികൾ പിടിച്ചെടുത്തത്.

 

മൂന്ന് ഭൂഗർഭ സംഭരണ ​​ടാങ്കുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.ടാങ്കുകളിൽ ഫെൻസഡിൽ കുപ്പികൾ പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.പിടിച്ചെടുത്ത മരുന്ന് കുപ്പികൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.