ഒന്നുകില്‍ സ്ഥലംമാറ്റം അല്ലെങ്കില്‍ വിആര്‍എസെടുക്കണം; അഹിന്ദുക്കളായ ജീവനക്കാരോട് തിരുപ്പതി ക്ഷേത്ര അധികൃതര്‍

SHARE

അഹിന്ദുക്കളായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തിരുപ്പതി ക്ഷേത്രത്തിലെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). എല്ലാവരോടും ഒന്നുകില്‍ സ്ഥലംമാറ്റം നേടി പോകണമെന്നും അല്ലെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് തെരഞ്ഞെടുക്കാമെന്നുമാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. ഇങ്ങനൊരു നടപടിക്ക് പിന്നിലെ കാരണമെന്താണെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ മതാചാരങ്ങളും ആത്മീയമായ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.