സാമ്പത്തിക അവസ്ഥ അനുസരിച്ചുള്ള ബജറ്റ്; ധനമന്ത്രി അവതരിപ്പിച്ചത് ക്ഷേമ ബജറ്റ്: ടി പി രാമകൃഷ്ണന്‍
1 min read

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ടി പി രാമകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ച് ജനക്ഷേമ പരിപാടികള്‍ നടത്തുമെന്നും വയനാട് പുനരധിവാസത്തിന് ഒരു സഹായവും കേന്ദ്രം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പെടെയുള്ള കുടിശിക നല്‍കും. കേന്ദ്ര ബജറ്റിന്റെ നിലപാടില്‍ നിന്നും തികച്ചും മാറ്റമുള്ള ബജറ്റാണ് സംസ്ഥാനം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. സാമ്പത്തിക അവസ്ഥ അനുസരിച്ചുള്ള ബജറ്റാണിത്. ക്ഷേമപെന്‍ഷന്‍ നിലവിലുള്ള കുടിശിക തീര്‍ക്കും. ഈ സര്‍ക്കാരിന് ഇനിയും അവസരമുണ്ട്. പെന്‍ഷന്‍ വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. കേന്ദ്രം തരാനുള്ള സഹായം നല്‍കി കഴിഞ്ഞാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അര്‍ഹമായത് തരാത്ത കേന്ദ്ര നിലപാടിലും മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചു എന്ന് മന്ത്രി പറഞ്ഞു.
