മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം
1 min read

ഉത്തർപ്രദേശിലെ മഹാ കുംഭമേളയിൽ വീണ്ടും തീപിടുത്തം. ശങ്കരാചാര്യ മാർഗിലെ സെക്ടർ 18 ലാണ് തീപ്പിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമില്ല.നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു.
അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.ബിജെപി സർക്കാർ കൊട്ടി ആഘോഷിക്കുന്ന കുംഭമേളയിൽ നാലാം തവണയാണ് തീപ്പിടുത്തം ഉണ്ടാകുന്നത്.
തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്.എന്നാൽ യഥാർത്ഥ കണക്ക് ഞെട്ടിക്കുന്നതാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്‍ട്രിയാണ് തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുംഭമേളയിലുണ്ടായ അപകടത്തിന്റെ വ്യാപ്തി ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ജനുവരി 29നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 30 പേര് മരിച്ചെന്നും 60ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റെന്നുമായിരുന്നു യുപി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യയും അപകടത്തിന്റെ വ്യാപ്തിയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന മാധ്യമറിപ്പോര്‍ട്ട് പുറത്തുവന്നത്.
