August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

അഭിമാന നേട്ടം; ഇരവികുളത്തെ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു

SHARE

കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശിയോദ്യാനമായി തിരഞ്ഞെടുത്തു. 92.97% മാർക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.

ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം ദേശീയ തലത്തിൽ തന്നെ മുന്നിൽ എത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ് ഇരവികുളം നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂർവതയാണ്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തവും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.
വി ആർ ഉൾപ്പെടെ ഇന്ത്യയിലെ തന്നെ അധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവയും പരിഗണിക്കപ്പെട്ടു.മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു. റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അംഗീകാരം ഇരവികുളം നാഷണൽ പാർക്കിന്റെ സ്വർണജൂബിലിക്ക് സമർപ്പിക്കുന്നതായി ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അഭിപ്രായപ്പെട്ടു.