വൈറലായ ‘കൊച്ചി കോയ’ ഇതാ
1 min read

ഇപ്പോൾ കുറച്ച് കാലമായി സോഷ്യൽ മീഡിയയയിൽ വൈറലായ ഒരു വിഭവമാണ് കൊച്ചി കോയ. കൊച്ചികോയ ഉണ്ടാക്കുന്ന നിരവധി വീഡിയോയാണ് വൈറലാകുന്നത്. കോഴിക്കോടുകാരുടെ ഒരു സ്പെസിലാ ഐറ്റം ആണിത് . മധുരം ഇഷ്ടപ്പെടുന്നവർക്ക് ഇത് തീർച്ചയായും ഇഷ്ടപെടും. മധുരം ഇഷ്ടമില്ലാത്തവർക്കും ഇത് ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കൊച്ചികോയക്ക് ആവശ്യം വേണ്ട സാധനങ്ങള്‍
ചെറിയ പഴം, നന്നായി പഴുത്തത് – 5 എണ്ണം
അവില്‍ – 1 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – 1 കപ്പ്
പശുവിന്‍ പാല്‍ – അര കപ്പ്
ശര്‍ക്കര – കാൽ കപ്പ്
ചെറിയുള്ളി – 7 എണ്ണം അരിഞ്ഞത്
ഇഞ്ചിനീര് – 1 സ്പൂണ്‍
ചെറുനാരങ്ങാനീര് – 1 സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്നത്തിനായി തൊലി കളഞ്ഞ പഴം ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ഉടക്കുക . ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് മിക്സ് ചെയ്യുക. ശര്‍ക്കര പൊടിച്ച് ചേർക്കുക . ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയുള്ളി ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. ഇതും പഴവും പഞ്ചസാര മിക്സും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഇഞ്ചിനീര്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് തേങ്ങാപ്പാലും പശുവിന്‍ പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാന്‍ അടുപ്പിൽ വെച്ച് അതിലേക്ക് അല്‍പ്പം നെയ്യ് ഒഴിച്ച് അവില്‍ ഇട്ടു വറുത്തെടുക്കുക. ശേഷം ഇതും കൂടി നേരത്തെ തയ്യാറാക്കി വെച്ച മിക്സിലേക്ക് ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക. കൊച്ചിക്കോയ തയ്യാർ
