ശ്രദ്ധിക്കൂ, ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ.

1 min read
SHARE

വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ദെെനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇഞ്ചി ഉൾപ്പെടുത്തുന്നത് ശീലമാക്കണമെന്ന് വിദഗ്ധർ പറയുന്നു. ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള പ്രതിവിധിയായി ഇഞ്ചി ഉപയോഗിച്ച് വരുന്നു.1 മുതൽ 2 ഗ്രാം വരെ ഇഞ്ചി കഴിക്കുന്നത് ഓക്കാനം ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഇഞ്ചി വെള്ളം ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകുമെന്ന് മാത്രമല്ല പ്രായമാകുന്നതിന്റെ വിവിധ ലക്ഷണങ്ങളെ ചെറുക്കാനും കഴിയും. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് എല്ലാത്തരം അണുബാധകളെയും ചെറുക്കാനും ചർമ്മത്തെ ആരോഗ്യകരവും വൃത്തിയുള്ളതുമാക്കാനും കഴിയും. ഇഞ്ചി വെള്ളം ആർത്തവ വേദനയും മലബന്ധവും കുറയ്ക്കാൻ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസവും ഒരു നേരം ഇഞ്ചിവെള്ളം കഴിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.