May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 4, 2026

ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പോകുന്നെങ്കിൽ ഇത്ര കാശ് മുടക്കണം

SHARE

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ വർധനവ്. ഇന്ന് സ്വർണം പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,760 രൂപയായി. ഗ്രാമിന് ഇന്ന് 30 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7970 രൂപയായി.

കഴിഞ്ഞ ദിവസം സ്വർണത്തിനു 800 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിച്ചു.

 

രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്.